ബിഎസ്-VI D-മാക്സ് V-ക്രോസിനെ 2021 മെയ് എട്ടിന് വിപണിയിൽ അവതരിപ്പിക്കാൻ ഇസൂസു തയാറെടുക്കുന്നതായി റിപ്പോർട്ട്. ഇതിന് അടിവരയിടാൻ കഴിഞ്ഞ ദിവസം കമ്പനി വാഹനത്തിന്റെ പുതിയ ടീസർ ചിത്രങ്ങളും പുറത്തിറക്കിയിരുന്നു.
ഒരു വർഷത്തോളമായി വിപണിയിൽ നിന്നും വിട്ടുനിന്നതിനു ശേഷം ചെറിയ പരിഷ്ക്കരണങ്ങളുമായാണ് വീണ്ടും സജീവമാകാൻ ജാപ്പനീസ് ബ്രാൻഡിന്റെ ഡ്യുവൽ-ക്യാബ് പിക്ക് അപ്പ് ട്രക്ക് തയാറെടുക്കുന്നത്.
കുറച്ച് അപ്‌ഡേറ്റുകളും അപ്‌ഗ്രേഡുകളും വഴി D-മാക്സ് V-ക്രോസിനെ ഒന്ന് മിനുക്കിയെടുത്താണ് ഇസൂസു അവതരിപ്പിക്കാൻ ഒരുങ്ങുന്നത്. D-മാക്‌സിനെ V-ക്രോസ്, ഹൈ-ലാൻഡർ എന്നിങ്ങനെ രണ്ട് വേരിയന്റുകളിലാകും ഇന്ത്യയിൽ പരിചയപ്പെടുത്തുക.