വിജയകാന്ത് വെന്റിലേറ്റര്‍ സഹായത്തിലാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന പ്രചാരണം ശരിയല്ല; ഡി.എം.ഡി.കെ

ചെന്നൈ: ചലച്ചിത്ര താരവും പാര്‍ട്ടിനേതാവുമായ വിജയകാന്ത് ഗുരുതരാവസ്ഥയിലാണെന്ന അഭ്യൂഹം തള്ളി ഡി.എം.ഡി.കെ. പതിവ് പരിശോധനകളുടെ ഭാഗമായിട്ടാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നും ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ആശുപത്രി വിടുമെന്നും ഡി.എം.ഡി.കെ. പത്രക്കുറിപ്പില്‍ പറയുന്നു.

അദ്ദേഹം വെന്റിലേറ്റര്‍ സഹായത്തിലാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന പ്രചാരണം ശരിയല്ലെന്നും പത്രക്കുറിപ്പില്‍ പറയുന്നു. പരിശോധനയ്ക്കായി ശനിയാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട വിജയകാന്ത് മൂന്ന് ദിവസമായി ചികിത്സയില്‍ തുടരുന്നത് എന്തുകൊണ്ടാണെന്ന് പാര്‍ട്ടി വിശദീകരിച്ചിട്ടില്ല.

ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് ഏറെ നാളുകളായി വിജയകാന്ത് രാഷ്ട്രീയത്തില്‍ സജീവമല്ല. എങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറിപദവി ഒഴിഞ്ഞിട്ടില്ല. ഭാര്യയും പാര്‍ട്ടി ഖജാന്‍ജിയുമായ പ്രേമലതയാണ് ഡി.എം.ഡി.കെ. യുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്നത്.

Top