വര്‍ഷങ്ങള്‍ക്കുശേഷം മാറ്റവുമായി ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി

ചെന്നൈ: വര്‍ഷങ്ങള്‍ക്കുശേഷം മാറ്റവുമായി ഡിഎംകെ അധ്യക്ഷന്‍ കരുണാനിധി.

കറുത്ത കണ്ണടയും മഞ്ഞഷാളും ഒഴിവാക്കി 46 വര്‍ഷത്തിനുശേഷം കരുണാനിധി പൊതുമധ്യത്തിലെത്തി.

അമിത ഭാരമുള്ള പഴയ കണ്ണട കണ്ണിനും നെറ്റിക്കും ദോഷം ചെയ്യുമെന്ന ഡോക്ടര്‍മാരുടെ നിര്‍ദേശത്തെ തുടര്‍ന്നാണു അദ്ദേഹം കണ്ണട മാറ്റാന്‍ തീരുമാനിച്ചത്.

40 ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് അദ്ദേഹത്തിന് അനുയോജ്യമായ കണ്ണട തിരഞ്ഞെടുക്കാനായത്. ഭാരം തീരെയില്ലാത്ത പുതിയ ജര്‍മ്മന്‍ ഫ്രെയിം ആണ് പുതിയ കണ്ണട.

Top