ചെന്നൈ: ഡിഎംകെ ജനറല്‍ സെക്രട്ടറി കെ അന്പഴകന് അന്തരിച്ചു. 97വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ അപ്പോള ആശുപത്രിയിലായിരുന്നു അന്ത്യം.
അന്‍പഴകന്റെ വിയോഗത്തെ തുടര്‍ന്ന് ഡിഎംകെ ഓഫീസുകളില്‍ ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചു.
മുന്‍ മുഖ്യമന്ത്രി എം. കരുണാനിധിയുടെ ഗുരുസ്ഥാനീയനായിരുന്നു അന്പഴകന്. കഴിഞ്ഞ 43 വര്‍ഷമായി ഡിഎംകെ ജനറല്‍ സെക്രട്ടറിയാണ്.
ഡിഎംകെയുടെ സ്ഥാപക നേതാക്കളില്‍ ഒരാളായ അദ്ദേഹം തമിഴ്നാട് ധനമന്ത്രി, സാമൂഹിക സുരക്ഷാ മന്ത്രി, വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് എംഎല്‍എ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ശ്വാസതടസത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം അന്‍പഴകനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് ഒരു വര്‍ഷമായി അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ല.