ചെന്നൈ: തമിഴ്‌നാട് കാവല്‍ മുഖ്യമന്ത്രി ഒ. പനീര്‍ശെല്‍വത്തിന് ഡി.എം.കെ പിന്തുണ പ്രഖ്യാപിച്ചിട്ടില്ലെന്നു ഡി.എം.കെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍. ഇക്കാര്യത്തെ കുിറച്ച് തക്കസമയത്ത് തീരുമാനിക്കുമെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു.
പിന്തുണക്കാര്യം പ്രസിഡന്റ് എം. കരുണാനിധിയും ജനറല്‍ സെക്രട്ടറി കെ. അന്‍പഴകനുമാണ് തീരുമാനിക്കുക.
സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം അസാധാരണമാണ്. അതുകൊണ്ടുതന്നെ പാര്‍ട്ടിയുടെ ഉന്നത നേതൃത്വമാണ് തീരുമാനമെടുക്കേണ്ടത്.
വ്യക്തിപരമായ പ്രസ്താവനകള്‍ നടത്തരുതെന്നും അദ്ദേഹം പാര്‍ട്ടി ഭാരവാഹികളോട് അഭ്യര്‍ഥിച്ചു.
പനീര്‍ശെല്‍വത്തിന് പാര്‍ട്ടി നിരുപാധിക പിന്തുണ നല്‍കുമെന്ന ഡി.എം.കെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി സുബ്ബുലക്ഷ്മിയുടെപ്രസ്തവനയെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു സ്റ്റാലിന്‍.