തമിഴ് സൂപ്പർ താരം ദളപതി വിജയ് യുടെ രാഷ്ട്രീയ പ്രവേശനം ഉറപ്പായിരിക്കെ, തടയിടാൻ കമൽ ഹാസനെ മുന്നണിയിൽ എടുക്കുവാൻ ഡി.എം.കെ നീക്കം. ലോകസഭ തിരത്തെടുപ്പിൽ ഒരു സീറ്റ് വിട്ടു നൽകി കമലിനെ ഒപ്പം കൂട്ടാനാണ് നീക്കം നടക്കുന്നത്. അതിനായി അദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്ന മണ്ഡലം കോയമ്പത്തൂരാണ്. നിലവിൽ സി.പി.എമ്മിലെ പി.ആർ നടരാജൻ പ്രതിനിധീകരിക്കുന്ന മണ്ഡലമാണിത്. അതു കൊണ്ടു തന്നെ സി.പി.എമ്മിന്റെ സമ്മതമില്ലാതെ ഈ സീറ്റ് കമൽഹാസനു നൽകാൻ ഡി.എം.കെയ്ക്കു കഴിയുകയില്ല. എന്നാൽ ദളപതിയും കമലും ഒന്നിക്കാനുള്ള സാധ്യതയും തള്ളിക്കളയാൻ കഴിയുകയില്ല. (വീഡിയോ കാണുക)