തൃശൂര്: നിപ സംശയത്തെ തുടര്‍ന്ന് കൊച്ചിയില്‍ ചികില്‍സയില്‍ കഴിയുന്ന രോഗിയുടെ കാര്യത്തില്‍ വിശദീകരണവുമായി തൃശൂര്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍. യുവാവിന് പനി ബാധിച്ചത് തൃശൂര് നിന്നല്ലെന്നാണ് ഡിഎംഒ മാധ്യമങ്ങളെ അറിയിച്ചിരിക്കുന്നത്.
യുവാവും കൂട്ടരും നാല് ദിവസത്തോളം തൃശൂരില്‍ താമസിച്ചിരുന്നു. 22 പേരായിരുന്നു ഇയാളോടൊപ്പം താമസിച്ചിരുന്നത്. ഇവരുടെ മുഴുവന്‍ വിവരങ്ങളും ശേഖരിച്ച് പരിശോധന നടത്തി. എന്നാല്‍ ഇവര്‍ക്ക് ആര്‍ക്കും നിപയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയില്ല. അതുകൊണ്ട് തന്നെ ആശങ്കകള്‍ക്കിടയില്ലെന്നാണ് ഡിഎംഒ പറഞ്ഞത്.