അന്‍വര്‍ എം.എല്‍.എയുടെ പാര്‍ക്കിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിഎംഒ

anwar-pv

കോഴിക്കോട്: പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്കിന് ആരോഗ്യവകുപ്പ് അനുമതി നല്‍കിയിട്ടില്ലെന്ന് ഡിഎംഒ.

പാര്‍ക്കിന് അനുമതി നല്‍കിയിട്ടുണ്ടോയെന്ന വിവരാവകാശ നിയമപ്രകാരം സമര്‍പ്പിച്ച ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ഡിഎംഒ.

പരിസ്ഥിതിലോല മേഖലയില്‍ ചട്ടങ്ങള്‍ ലംഘിച്ച് വാട്ടര്‍ തീം പാര്‍ക്ക് നിര്‍മ്മിച്ചെന്നാണ് അന്‍വറിനെതിരായ ആരോപണം.

പാര്‍ക്കിന് ആരോഗ്യവകുപ്പിന്റെ അനുമതി നിര്‍ബന്ധമാണെന്നിരിക്കെയാണ് അന്‍വര്‍ നിയമലംഘനം നടത്തിയത്.

പാര്‍ക്ക് നിര്‍മ്മാണവുമായി ബന്ധപ്പെട്ട് രണ്ട് മലകളാണ് ഇടിച്ചു നിരത്തിയത്. ഇതിന് ജിയോളജി വകുപ്പില്‍നിന്ന് അനുമതിയും ലഭിച്ചിരുന്നില്ല.

Top