കൊച്ചി: ലൈറ്റ് മെട്രോ പദ്ധതികളില്‍ നിന്ന് ഡിഎംആര്‍സി പിന്‍മാറിയത് സര്‍ക്കാരിന്റെ അനാസ്ഥ മൂലമെന്ന് ഇ.ശ്രീധരന്‍. ഡിഎംആര്‍സി സര്‍ക്കാരിനയച്ച കത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. പല തവണ കത്തയച്ചിട്ടും സര്‍ക്കാര്‍ പ്രതികരിച്ചില്ലെന്നും ശ്രീധരന്‍ പറഞ്ഞു. നടുക്കത്തോടെയും നിരാശയോടെയുമാണ് പിന്‍മാറുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
സംസ്ഥാന സര്‍ക്കാരിന്റെ മെല്ലെപ്പോക്ക് നയത്തില്‍ മനം മടുത്താണ് ഡിഎംആര്‍സിയുടെ പിന്‍മാറ്റം. പദ്ധതി ഡിഎംആര്‍സി നടപ്പാക്കുമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തിലെത്തിയതുമുതല്‍ പറയുന്നുണ്ടെങ്കിലും ഇതുവരെ കരാറൊപ്പിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാനദണ്ഡങ്ങള്‍ പ്രകാരം കഴിഞ്ഞ നവംബര്‍ 23ന് പുതുക്കിയ ഡിപിആര്‍ നല്‍കി. എന്നാല്‍ ഇത് അംഗീകരിക്കുകയോ കേന്ദ്രസര്‍ക്കാരിന് അയച്ചുകൊടുക്കുകയോ ചെയ്തില്ലെന്നും കത്തില്‍ ഇ.ശ്രീധരന്‍ ആരോപിക്കുന്നു.