പാറശാല: എസ്എഫ്‌ഐ, എബിവിപി സംഘര്‍ഷത്തെ തുടര്‍ന്ന് ധനുവച്ചപുരം വിടിഎം എന്‍എസ്എസ് കോളേജില്‍ സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്. നെയ്യാറ്റിന്‍കര എന്‍എസ്എസ് യൂണിയന്റെ അടിയന്തര യോഗത്തിലാണ് തീരുമാനം എടുത്തത്.
കോളേജില്‍ എസ്എഫ്‌ഐയുടെ കൊടിമരം സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രശനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ വന്‍ പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട്.