തിരുവനന്തപുരം: ആകാശത്ത് കൂടി റെയില്‍വേ പണിയണോ എന്ന ചോദ്യം കേരളത്തോട് വേണ്ടെന്നും കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് അഹങ്കാരമാണെന്നും മന്ത്രി ജി സുധാകരന്‍. സ്ഥലം ഏറ്റെടുത്ത് കൊടുക്കാന്‍ തയ്യാറാണെന്നും ഇതിനുള്ള നടപടിയും സ്വീകരിച്ചിട്ടുണ്ടെന്ന് സുധാകരന്‍ പറഞ്ഞു.
വിഎസ് കേന്ദ്രമന്ത്രി പിയൂഷ് ഗോയിലിനെ കണ്ടത് വിവാദമാക്കേണ്ടതില്ലെന്നും സുധാകരന്‍ പറഞ്ഞു. മുഖ്യമന്ത്രിക്ക് പകരമല്ല വിഎസ്, വിഎസിന് പകരമല്ല മുഖ്യമന്ത്രിയെന്നും സുധാകരന്‍ പറഞ്ഞു.