തിരുവനന്തപുരം: ജൂണ്‍ ഏഴിന് ആര്.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന പരിപാടിയില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി പങ്കെടുക്കരുതെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചു. കോണ്‍ഗ്രസ് എന്ന മഹത്തായ പ്രസ്ഥാനത്തിന്റെ ആദര്‍ശങ്ങള്‍ക്കും ആശയങ്ങള്‍ക്കും എതിരാണിത്.
മുന്‍ രാഷ്ട്രപതി എന്ന നിലയിലും കോണ്‍ഗ്രസിന്റെ സമുന്നത നേതാവ് എന്ന നിലയിലും രാജ്യം ഏറെ ബഹുമാനിക്കുന്ന അദ്ദേഹത്തിന്റെ ഈ നിലപാട് ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന ജനങ്ങളെ ആശങ്കയിലാഴ്തുന്നതാണെന്നും പ്രണബ് മുഖര്‍ജിക്കയച്ച കത്തില്‍ പറയുന്നു.
ദശാബ്ദങ്ങളായി കോണ്‍ഗ്രസിനും രാജ്യത്തെ ജനാധിപത്യ മതേതര മുന്നേറ്റത്തിനും വലിയ സംഭാവനകള്‍ നല്കിയ വ്യക്തിയെന്ന് നിലയില്‍ ആര് എസ് എസ് പരിപാടിയില്‍ പങ്കെടുക്കാനുള്ള തിരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ചെന്നിത്തല കത്തിലൂടെ അഭ്യര്‍ത്ഥിച്ചു.