കൊച്ചി: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടന്നതിന്റെ പേരില്‍ അവയവ ദാനത്തിന് അനുമതി നിഷേധിക്കരുതെന്ന് കേരള ഹൈക്കോടതി. കൊല്ലം നെടുമ്പന സ്വദേശി രാധാകൃഷ്ണ പിള്ളയ്ക്ക് വൃക്ക മാറ്റിവെക്കാന്‍ അനുമതി നിഷേധിച്ച എറണാകളും ജില്ലാ മേല്‍നോട്ട സമിതിയുടെ നടപടി റദ്ദാക്കിയാണ് ഉത്തരവ്.
ക്രിമിനല്‍ കേസിലെ പ്രതിയായിരുന്നു വൃക്ക നല്‍കാന്‍ തയ്യാറായത്. മനുഷ്യ ശരീരത്തില്‍ ക്രിമിനല്‍ വൃക്കയോ കരളോ ഹൃദയമോ ഇല്ല. എല്ലാവരിലും ഒഴുകുന്നത് മനുഷ്യ രക്തമെന്നും കോടതിയുടെ പരാമര്‍ശം.
അവയവദാനത്തിനുള്ള അപേക്ഷ ലഭിച്ചാല്‍ മേല്‍നോട്ട സമിതികള്‍ അപേക്ഷ പരിഗണിച്ച് 24 മണിക്കൂറിനകം തീരുമാനമെടുക്കണം. അപേക്ഷകള്‍ പരിഗണിക്കാന്‍ വൈകിയാല്‍ അതിന്റെ കാരണം മേല്‍നോട്ട സമിതി വ്യക്തമാക്കണം. ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ മാസങ്ങളോളം അനുമതിക്കായി കാത്തുനില്‍ക്കേണ്ടി വരുന്നത് അംഗീകരിക്കാനാകില്ല. ഇക്കാര്യങ്ങള്‍ വ്യക്തമാക്കി ചീഫ് സെക്രട്ടറി ഉടന്‍ സര്‍ക്കുലര്‍ ഇറക്കണമെന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഉത്തരവിട്ടു.