തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാറിന്റെ സത്യപ്രതിജ്ഞാ ചടങ്ങിനായി തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ ഒരുക്കിയ പന്തല്‍ പൊളിക്കരുതെന്ന നിര്‍ദേശവുമായി കഴക്കൂട്ടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ആയിരുന്ന ഡോ.എസ്.എസ്.ലാല്‍. വായു സഞ്ചാരവും വിശാലവുമായ പന്തലാണ് സ്റ്റേഡിയത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. സ്‌റ്റേഡിയത്തില്‍ തല്‍ക്കാലം കായിക പരിപാടികള്‍ ഒന്നും നടക്കാത്തതിനാല്‍ ഈ പന്തല്‍ തല്‍ക്കാലം പൊളിച്ചു കളയരുത്. അവിടെ കൊവിഡ് വാക്‌സിനേഷനു വേണ്ടി ഉപയോഗിക്കണമെന്നാണ് ഇദ്ദേഹം നിര്‍ദ്ദേശിച്ചിരിക്കുന്നത്.
ഫെസ്ബുക്കിലൂടെയാണ് ഡോ.എസ്.എസ്.ലാല്‍ ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ‘ഇനിയാ പന്തല്‍ പൊളിക്കരുത്’ എന്നു തുടങ്ങുന്ന ഫെയ്‌സ്ബുക്ക് പോസ്റ്റില്‍, പന്തല്‍ വാക്‌സിനേഷന് നല്‍കിയാല്‍ വാക്‌സിന്‍ ചലഞ്ചിനായി സര്‍ക്കാരിന് സംഭാവന ചെയ്ത പൊതുജനങ്ങളോടുള്ള നന്ദി പ്രകടനമായി ഇതിനെ കാണുകയും ചെയ്യാം എന്നു പറഞ്ഞു അവസാനിപ്പിച്ചിരിക്കുന്നു.