കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ട; യുപി സര്‍ക്കാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ട്രാക്ടര്‍ റാലിക്കൊരുങ്ങുന്ന കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കേണ്ടെന്ന് യുപി സര്‍ക്കാര്‍. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സപ്ലേ ഓഫീസര്‍മാര്‍ക്കാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ നിര്‍ദ്ദേശം നല്‍കിയത്. നാളെ ഡല്‍ഹിയിലാണ് കര്‍ഷകരുടെ ട്രാക്ടര്‍ റാലി.

അതേസമയം, പെട്രോള്‍ പമ്പുകളില്‍ പൊലീസും ഇത്തരത്തില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. കര്‍ഷകരുടെ ട്രാക്ടറുകള്‍ക്ക് ഡീസല്‍ നല്‍കരുതെന്നും നല്‍കിയാല്‍ പമ്പുടമകള്‍ ഉത്തരവാദികളായിരിക്കുമെന്നും നോട്ടീസില്‍ സൂചിപ്പിച്ചിരുന്നു. യുപി ഗാസിപൂരിലെ പമ്പുകളിലാണ് പൊലീസ് ഇത്തരത്തിലുള്ള നോട്ടീസുകള്‍ പതിപ്പിച്ചത്. പിന്നീട്, ഈ നോട്ടീസ് അബദ്ധത്തില്‍ പതിപ്പിച്ചതാണെന്നും അവ മാറ്റിയിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

ഡല്‍ഹി പിടിച്ചെടുക്കുകയല്ല, ജനങ്ങളുടെ ഹൃദയം കീഴടക്കുകയാണ് ലക്ഷ്യമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. ട്രാക്ടര്‍ പരേഡില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ക്ക് കൈമാറി. അതേസമയം, ട്രാക്ടര്‍ റാലിക്ക് നേരെ ആക്രമണമുണ്ടായേക്കുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ഡല്‍ഹിയിലും അതിര്‍ത്തി മേഖലകളിലും സുരക്ഷ ശക്തമാക്കി.

Top