‘തമിഴക വെട്രി കഴകം’ എന്ന പേര് നല്‍കരുത് ; പരാതിയുമായി ടി. വി. കെ കക്ഷി നേതാവ്

ചെന്നൈ: ദളപതി വിജയ് രൂപവത്കരിച്ച പാര്‍ട്ടിക്ക് തമിഴക വെട്രി കഴകം എന്ന പേര് നല്‍കരുതെന്ന് തമിഴക വാഴ്വുരിമൈ കക്ഷി നേതാവ് വേല്‍മുരുകന്‍. ഇരു പാര്‍ട്ടികളുടെയും ഇംഗ്ലീഷിലുള്ള ചുരുക്കപ്പേര് ടി.വി.കെ എന്നാണെന്നും അത് ആശയക്കുഴപ്പമുണ്ടാക്കുമെന്നുമാണ് വേല്‍മുരുകന്റെ ഉന്നയിക്കുന്ന പരാതി.

ജനാധിപത്യ വ്യവസ്ഥയില്‍ രാഷ്ട്രീയ കക്ഷിയുണ്ടാക്കാന്‍ ആര്‍ക്കും അധികാരമുണ്ടെന്ന് വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തെ സ്വാഗതം ചെയ്തുകൊണ്ട് വേല്‍മുരുകന്‍ പറഞ്ഞു. 2012-ലാണ് തമിഴക വാഴ്വുരിമൈ കക്ഷി രൂപവത്കരിച്ചത്. ക്യാമറ ചിഹ്നത്തില്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ട്. ടി.വി.കെ എന്നാണ് ചുരുക്കപ്പേര്. പുതിയ പാര്‍ട്ടിക്ക് തിരഞ്ഞെടുപ്പു കമ്മിഷന്‍ അംഗീകാരം നല്‍കുമ്പോള്‍ പേര് പ്രശ്നമാകുമെന്നും ഈ വിഷയം കമ്മിഷന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും വേല്‍മുരുകന്‍ പറഞ്ഞു.

Top