കൊച്ചി: താരസംഘടനയായ അമ്മയുടെ നേതൃത്വനിരയിലേക്ക് യുവതാരങ്ങളെ പരിഗണിക്കുന്നതിനെതിരെ വിമര്‍ശനവുമായി കുഞ്ചാക്കോ ബോബന് രംഗത്ത്.
ഇപ്പോള്‍ തലപ്പത്തുള്ളവര്‍ തന്നെയാണ് അര്‍ഹരെന്നും, പുതിയ തലമുറയ്ക്ക് കൈമാറിയാല്‍ ‘ഉപയോഗിക്കാന്‍ അറിയാത്തവര്‍ക്ക് ആയുധം നല്കുന്ന അവസ്ഥയാകും അതെന്നും’ യുവതാരം തുറന്നടിച്ചു.
മാത്രമല്ല പ്രശ്നങ്ങള്‍ വരുമ്പോള്‍ ചാനലുകള്‍ ബഹിഷ്ക്കരിക്കുന്ന നടപടി ശരിയല്ലെന്നും താരം വ്യക്തമാക്കി.
ചാനലുകളെ ശത്രുക്കളെ പോലെ കാണരുതെന്നും, സിനിമാരംഗവും ചാനലുകളും പരസ്പര ധാരണകളോടെ മുന്നോട്ട് പോകുന്നവരാണെന്നും, അത് ഇല്ലാതാക്കരുതെന്നും കുഞ്ചാക്കോ ബോബന് പറഞ്ഞു.