അധികം മോഡിഫൈ ചെയ്യണ്ട; രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കി പൊലീസ്

വാഹനങ്ങളുടെ നിയമപരമല്ലാത്ത രൂപമാറ്റത്തിനെതിരെ നടപടി ശക്തമാക്കാന്‍ ഒരുങ്ങുകയാണ് സംസ്ഥാന പൊലീസ്.

സംസ്ഥാനത്ത് വര്‍ധിച്ചു വരുന്ന റോഡപകടങ്ങളില്‍ രൂപമാറ്റം വരുത്തിയ വാഹനങ്ങള്‍ വലിയ പ്രധാന പങ്കുവഹിക്കുന്നു എന്നതിനെ തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ ജില്ലാ പൊലീസ് മേധാവികള്‍ക്ക് നിര്‍ദേശം നല്‍കിയത്.

വാഹനങ്ങള്‍ക്ക് കമ്പനി നല്‍കുന്ന ബോഡി,സൈലന്‍സര്‍ തുടങ്ങിയ ഭാഗങ്ങള്‍ മാറ്റി പകരം മറ്റ് വാഹന ഭാഗങ്ങള്‍ കൂട്ടിച്ചേര്‍ക്കുന്നത് സുരക്ഷാ പ്രശനങ്ങള്‍ക്കു കാരണമാകുമെന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി.

അനിവാര്യമായ ആവശ്യങ്ങള്‍ക്കുമാത്രമെ വാഹനങ്ങള്‍ക്കു രൂപമാറ്റം നല്‍കാന്‍ മോട്ടോര്‍വാഹന വകുപ്പ് അനുമതി നല്‍കുകയുള്ളു.

അനുമതിയില്ലാതെ രൂപമാറ്റം മാറ്റം വരുത്തിയ നിരവധി വാഹനങ്ങള്‍ നിരത്തിലിറങ്ങുന്നുണ്ട്.തിരുവനന്തപുരത്തുനിന്ന് 30ല്‍ അധികം വാഹനങ്ങള്‍ ഇതേതുടര്‍ന്ന് പിടിച്ചെടുത്തിരുന്നു.

ഇവയില്‍ രൂപമാറ്റത്തിന് അനുമതിയില്ലാത്ത വാഹനങ്ങളുടെ രജിസ്ട്രഷന്‍ റദ്ധ് ചെയ്യാനുള്ള നടപടികള്‍ക്കായി ശുപാര്‍ശ ചെയ്യും.

നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ മോട്ടോര്‍ വാഹന നിയമ പ്രകാരം പിഴചുമത്താനുള്ള നടപടിയും സ്വീകരിച്ചു.

പരിശോധന മറ്റ് ജില്ലകളിലും നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Top