ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരമശിവനെ ആരാധിക്കുന്ന കാന്‍വാര്‍ യാത്രയില്‍ പങ്കെടുക്കാന്‍ ഭക്തര്‍ക്ക് നിര്‍ദേശം നല്‍കി .
മോശം സിനിമാ പാട്ടുകള്‍ കാന്‍വാര്‍ യാത്രയില്‍ പാടാന്‍ പാടില്ലെന്നും ദീപാവലിക്ക് ശേഷം ചൂതാട്ടത്തില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കാനും ജനങ്ങളോട് യോഗി ആദിത്യനാഥ് അറിയിച്ചു.
അശ്ലീല ഫിലിം പാട്ടുകളും ഡി.ജെകളും മതപരമായ വികാരങ്ങളുമായി പൊരുത്തപ്പെടുന്നില്ല.
ദീപാവലിക്ക് വേണ്ടി ലക്ഷ്മി ദേവിയെ ആരാധിച്ച ശേഷം ചൂതാട്ടത്തില്‍ മുഴുകിപ്പോകുന്നത് തെറ്റാണ് എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും നേപ്പാളും ഇരുദേഹവും ഒരു ആത്മാവും’ ആണെന്നും ഇരുരാജ്യങ്ങളിലെയും ആളുകള്‍ക്ക് നൈപുണ്യവികസന പരിശീലനം നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.