കോട്ടയം മെഡിക്കല്‍ കോളജില്‍ തെരുവുനായ ആക്രമണം; ഡോക്ടര്‍ അടക്കം മൂന്നുപേര്‍ക്ക് കടിയേറ്റു

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ തെരുവുനായ ആക്രമണം. ഡോക്ടർക്കും ആശുപത്രി ജീവനക്കാരിക്കും നായയുടെ കടിയേറ്റു. മൂന്നുപേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. ആരുടേയും പരിക്ക് ഗുരുതരമല്ല. കടിയേറ്റവർക്ക് പ്രതിരോധ വാക്‌സിൻ കുത്തിവെയ്പ് നൽകി. കോട്ടയം മെഡിക്കൽ കോളേജ് പരിസര പ്രദേശങ്ങളിൽ തെരുവ് നായ ശല്യം രൂക്ഷമാണെന്ന് മുമ്പും പരാതി ഉയർന്നിരുന്നുവെങ്കിലും കാര്യമായ നടപടിക്രമങ്ങളൊന്നുമുണ്ടായിരുന്നില്ല.

Top