ഡോക്ടറെ മര്‍ദ്ദിച്ച കേസ്; പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

kerala hc

കൊച്ചി: മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടറെ മര്‍ദ്ദിച്ച കേസില്‍ പൊലീസുകാരന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി. ‘കൊച്ചി മെട്രോ പൊലീസിലെ സിവില്‍ പൊലീസ് ഓഫീസര്‍ അഭിലാഷ് ആര്‍ ചന്ദ്രനാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്.

മെയ് 14 നാണ് അഭിലാഷ് ചന്ദ്രന്‍ മാവേലിക്കര ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ മര്‍ദ്ദിച്ചത്. അഭിലാഷിന്റെ അമ്മ കൊവിഡ് ബാധിച്ച് മരിച്ചതുമായി ബന്ധപ്പെട്ടാണ് ഡോക്ടര്‍ക്ക് മര്‍ദ്ദനമേറ്റത്. തുടര്‍ന്ന് അഭിലാഷ് ഒളിവില്‍ പോയിരുന്നു. പ്രതിയെ പിടികൂടാത്തതില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംഒഎ നിരവധി സമരപരിപാടികള്‍ നടത്തിയിരുന്നു.

ഇന്ന് സംസ്ഥാന വ്യാപകമായി രാവിലെ 10 മുതല്‍ 11 വരെ ഒപികള്‍ ബഹിഷ്‌കരിച്ചും പ്രതിഷേധിച്ചിരുന്നു. ക്രൂരമായ മര്‍ദനമേറ്റതായും നീതി കിട്ടാത്തതിനാല്‍ രാജി വയ്ക്കുകയാണെന്നും മര്‍ദനമേറ്റ ഡോ രാഹുല്‍ മാത്യു ഫേസ്ബുക്കില്‍ കുറിച്ചിരുന്നു.

 

Top