കുട്ടനാട്ടില്‍ ഡോക്ടറെ മര്‍ദിച്ച സംഭവം; പ്രതിഷേധിച്ച് ആരോഗ്യപ്രവര്‍ത്തകര്‍

doctors

ആലപ്പുഴ: കുട്ടനാട്ടില്‍ വാക്‌സിന്‍ വിതരണത്തിലെ തര്‍ക്കത്തെ തുടര്‍ന്ന് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഡോക്ടറെ മര്‍ദിച്ച കേസില്‍ പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു. അവധി ഉപേക്ഷിച്ച് മെഗാ വാക്‌സിനേഷന്‍ ക്യാമ്പ് നടത്തുകയും അധിക ജോലി ചെയ്തുമാണ് ആരോഗ്യപ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നത്.

ഡോക്ടറെ മര്‍ദിച്ച സംഭവത്തില്‍ കൈനകരി വലിയ പറമ്പില്‍ വിശാഖ് വിജയനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ കേസിലെ മറ്റ് പ്രതികളായ പഞ്ചായത്ത് പ്രസിഡന്റിനെയും സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിന് ഇതുവരെ സാധിച്ചിട്ടില്ല. ഇവര്‍ ഇപ്പോഴും ഒളിവിലാണ്.

കുപ്പപ്പുറം പ്രാഥമിക ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫിസര്‍ ഡോ.ശരത് ചന്ദ്ര ബോസിനെ 24 ന് വൈകിട്ട് 5 മണിയോടെ കൈനകരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, സിപിഐ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.ഡി രഘുവരന്‍, വിശാഖ് വിജയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അസഭ്യം പറയുകയും തടഞ്ഞു വെച്ച് ഭീഷണിപ്പെടുത്തുകയും മര്‍ദിക്കുകയും ചെയ്തെന്നാണ് കേസ്.

 

Top