ചില ഡോക്ടര്‍മാരുടെ സമീപനം രാക്ഷസതുല്യം; ഡോക്ടര്‍ കാരണം വേദന സഹിച്ച് വൃദ്ധ!

കോഴിക്കോട്: രോഗികളോടുള്ള ചില ഡോക്ടര്‍മാരുടെ സമീപനം രാക്ഷസതുല്യമാണ്. അത്തരത്തില്‍ ഒരു സംഭവമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഡോക്ടറുടെ അനുമതിക്കായി കാത്തുനിന്നതിനെ തുടര്‍ന്ന് വൃദ്ധ ആംബുലന്‍സില്‍ കിടന്നത് ഒരു മണിക്കൂറിലേറെ നേരം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്ന് മുക്കം സി.എച്ച്.സി.യിലേക്ക് അയച്ച വൃദ്ധയ്ക്കാണ് ഈ ദുര്‍വിധി ഉണ്ടായത്. വാരിയെല്ലൊടിഞ്ഞത് മൂലമായിരുന്നു കാളന്‍തോട് സ്വദേശിനി ജാനുവിനെ ആശുപത്രിയില്‍ എത്തിച്ചത്. എന്നാല്‍ ഡോക്ടറുടെ അനാസ്ഥയില്‍ പാവം അമ്മ വേദന സഹിക്കേണ്ടിവന്നു. തുടര്‍ന്ന് മുക്കം പൊലീസ് ഇടപെട്ടാണ് വീട്ടിലേക്ക് മടങ്ങിയ ഡോക്ടറുടെ അനുമതി വാങ്ങി ജാനുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിങ്കളാഴ്ചയാണ് ജാനു വീട്ടുമുറ്റത്ത് വീണത്. തുടര്‍ന്ന് വാരിയെല്ലൊടിഞ്ഞ ഇവരെ മെഡിക്കല്‍ കോളജിലെത്തിച്ചു. നാല് ദിവസത്തെ ചികില്‍സയ്ക്കു ശേഷം മുക്കം സി.എച്ച്.സി.യിലേക്ക് റഫര്‍ ചെയ്തു. വൈകിട്ട് ആറരയോടെ മുക്കത്തെത്തി. റഫര്‍ ചെയ്യാന്‍ നിര്‍ദേശിച്ചുള്ള ഒ.പി ടിക്കറ്റ് കാണിച്ചെങ്കിലും ഡോക്ടറില്ലെന്ന കാരണം പറഞ്ഞ് ജാനുവിനോടും മകളോടും ആംബുലന്‍സില്‍ തന്നെയിരിക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടു. ഡോക്ടറില്ലാതെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനാവില്ലെന്ന നിലപാടിലായിരുന്നു ജീവനക്കാര്‍.

Top