doctor – clean chit- patients stomach -surgical tool-Forgot isue-

തിരുവനന്തപുരം: നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഉപകരണം വീട്ടമ്മയുടെ വയറിനുള്ളില്‍ മറന്നുവച്ച സംഭവത്തില്‍ ഡോക്ടര്‍ക്ക് ക്‌ളീന്‍ചിറ്റ് നല്‍കി അന്വേഷണ റിപ്പോര്‍ട്ട്.

ഡോക്ടര്‍ക്ക് കൈപ്പിഴവ് സംഭവിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ശസ്ത്രക്രിയയ്ക്കിടെ ഗര്‍ഭപാത്രം താങ്ങിനിറുത്താന്‍ ഉപയോഗിക്കുന്ന ടവല്‍ ക്‌ളിപ്പിന്റെ ഭാഗം പൊട്ടിപ്പോയതാണെന്നും ഡോക്ടര്‍ മറന്നുവച്ചതല്ലെന്നും ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടറുടെയും സീനിയര്‍ ഗൈനക്കോളജിസ്റ്റിന്റെയും നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പറയുന്നു.

റിപ്പോര്‍ട്ട് ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കു നല്‍കി.

ക്ലിപ്പ് വയറ്റിനുള്ളിലകപ്പെട്ടത് ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ തന്നെയാണ് കണ്ടെത്തിയത്, രോഗിയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്രയും പെട്ടെന്ന് എത്തിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കിയതും അതേ ഡോക്ടറാണ്.

ശസ്ത്രക്രിയ നടത്തിയ ഭാഗം വീണ്ടും തുറക്കാനുള്ള ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്തതിനാലാണ് മെഡിക്കല്‍ കോളേജിലേക്കു രോഗിയെ റഫര്‍ ചെയ്തത്.

വളരെ പരിമിതമായ സാഹചര്യത്തില്‍നിന്നുകൊണ്ടു ഡോക്ടര്‍ക്കു ചെയ്യാവുന്നതെല്ലാം ചെയ്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തൊളിക്കോട് ഇരുതലമൂലറോഡരികത്ത് വീട്ടില്‍ അബ്ദുള്‍ഹമീദിന്റെ ഭാര്യ ലൈല ബീവിയുടെ വയറ്റിലാണ് ഉപകരണം മറന്നുവച്ച് തുന്നിക്കെട്ടിയത്.

ഇക്കഴിഞ്ഞ പതിനഞ്ചിനാണ് ഇവരെ ശസ്ത്രക്രിയക്കായി നെടുമങ്ങാട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പതിനെട്ടിനായിരുന്നു ശസ്ത്രക്രിയ

Top