doctor suicide

മൂവാറ്റുപുഴ: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടറെ ബ്ലേഡ് കൊണ്ട് കഴുത്തറുത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി.

മൂവാറ്റുപുഴ ആനിക്കാട് പാലക്കാട്ടില്‍ വീട്ടില്‍ പി.വി. രാജു (55) വിനെയാണ് വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൂവാറ്റുപുഴ സര്‍ക്കാര്‍ ആശുപത്രിയിലെ ശിശുരോഗ വിദഗ്ധനാണ് ഡോക്ടര്‍ പിവി രാജു

ഇന്ന് രാവിലെ വിളിച്ച് എഴുന്നേല്‍പ്പിക്കാന്‍ സഹോദരി റൂമിലെത്തിയപ്പോഴാണ് രാജുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സമീപവാസികളുടെ സഹായത്തോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നേരത്തേ മരണം സംഭവിച്ചിരുന്നു.

ഇതിനു മുമ്പും ഡോ. രാജു ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഏതാനും നാളുകളായി രോഗബാധിതനായിരുന്ന ഇദ്ദേഹം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് ലീവെടുത്ത് ചികിത്സയിലായിരുന്നു.

മാനസിക പ്രശ്‌നത്തെ തുടര്‍ന്ന് ഡോ. രാജു വീട്ടുകാരുടെ പ്രത്യേക നിരീക്ഷണത്തിലായിരുന്നു. അമ്മ തങ്കമ്മയുടെയും സഹോദരി രാജിയുടെയും കൂടെയാണ് താമസിച്ചിരുന്നത്.

ഭാര്യ സവിത കൊല്ലത്ത് സ്‌കൂള്‍ അധ്യാപികയാണ്. ഏക മകള്‍ ദേവിക തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ ജോലി ചെയ്യുകയാണ്.

Top