ഗുവാഹതി: കൊറോണ വൈറസിനെതിരായ മുന്‍കരുതലായി മലേറിയക്കുള്ള മരുന്ന് കഴിച്ച ഡോക്ടര്‍ ഹൃദയാഘാതം മൂലം മരിച്ചു.
ആസാമിലെ ഗുവാഹതിയില്‍ സ്വകാര്യ ആശുപത്രിയിലെ അനസ്തറ്റിസ്റ്റായ ഡോക്ടര്‍ ഉത്പല്‍ജിത് ബര്‍മാന്‍ (44) ആണ് മരിച്ചത്.
മരുന്ന് കഴിച്ച ശേഷം അസ്വസ്ഥത അനുഭവപ്പെടുന്നതായി ഡോക്ടര്‍ സഹപ്രവര്‍ത്തകര്‍ക്ക് വാട്‌സാപ്പ് സന്ദേശം അയച്ചിരുന്നു. മലേറിയക്കുള്ള മരുന്നായി ഉപയോഗിക്കുന്ന ഹൈഡ്രോക്‌സിക്ലോറോക്വിന്‍ കൊറോണ ചികിത്സക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍കരുതലായി കഴിക്കാമെന്ന് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് ഡോ. ഉത്പല്‍ജിത് ഈ മരുന്ന് കഴിച്ചത്.
അതേസമയം, ആസാമില്‍ നിലവില്‍ ആര്‍ക്കും കൊറോണ ബാധ സ്ഥിരീകരിച്ചിട്ടില്ല. രോഗത്തിനെതിരെ മുന്‍ കരുതലായി ഡോക്ടര്‍ സ്വന്തം തീരുമാനപ്രകാരം മരുന്ന് കഴിക്കുകയായിരുന്നു.