ലണ്ടൻ : ഇന്ത്യയിലെ ഡോക്ടർമാർ രോഗികളെ കാണുന്നത് വെറും രണ്ട് മിനിറ്റ് മാത്രമെന്ന് പുതിയ പഠന റിപ്പോർട്ട്.
ആഗോളതലത്തിൽ നടത്തിയ പഠനം അനുസരിച്ച് ലോക ജനസംഖ്യയുടെ പകുതി ജനങ്ങൾക്കും കൺസൾട്ടേഷൻ ലഭിക്കുന്നത് വെറും അഞ്ച് മിനിറ്റ് മാത്രമാണ്.
ബംഗ്ലാദേശിൽ 48 സെക്കന്റും സ്വീഡനിൽ 2.5 മിനുട്ട് വരെയാണ് രോഗികളെ ഡോക്ടർമാർ കാണുന്നതെന്ന് പഠനത്തിൽ പറയുന്നു.
2015ൽ ഇന്ത്യയിലെ പ്രാഥമിക ചികിത്സാ കൺസൾട്ടേഷന്റെ സമയം 2 മിനിറ്റായിരുന്നു. അയൽ രാജ്യമായ പാക്കിസ്ഥാനിൽ 2016ൽ ഇത് 1.79 മിനിറ്റാണ്.
ബ്രിട്ടീഷ് മെഡിക്കൽ ജേർണൽ (BMj) അന്താരാഷ്ട്ര തലത്തിൽ ഡോക്ടർമാരുടെ കൺസൾട്ടിംഗ് സമയത്തെ സംബന്ധിച്ച് നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തലുകൾ.
രോഗനിർണയത്തിനായി ഡോക്ടർമാർ കുറഞ്ഞ സമയം സ്വീകരിക്കുന്നത് കൂടുതൽ രോഗങ്ങൾക്ക് കാരണമാവുകയും, ചില രോഗങ്ങൾ കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യും , അതിനാൽ ഡോക്ടർമാർക്ക് കൂടുതൽ പ്രശ്നങ്ങൾ ഉണ്ടാകുമെന്നും ഗവേഷകർ അഭിപ്രായപ്പെടുന്നു.
ലോകമെമ്പാടുമുള്ള പ്രൈമറി ഹെൽത്ത് കെയർ സെന്ററുകളിൽ കൂടുതൽ സമയം രോഗികളെ പരിശോധിക്കണമെന്ന ആവിശ്യം ഉയർന്ന് വരുന്നുണ്ട്.
67 രാജ്യങ്ങളിൽ നടത്തിയ 178 ബന്ധപ്പെട്ട പഠനങ്ങളും, 28.5 മില്യൺ കൺസൾട്ടേഷനുകളിൽ നിന്നുമാണ് പുതിയ പഠന റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
എന്നാൽ ഈ കണക്ക് എല്ലാ ഡോക്ടർമാരെയും പ്രതിനിധാനം ചെയ്യുന്നില്ലെന്ന് ഡൽഹി ആകാശ് ഹെൽത്ത്കെയർ മാനേജിങ് ഡയറക്ടർ ഡോ. ആഷിഷ് ചൗധരി പറഞ്ഞു.
രണ്ട് മിനിറ്റ് എന്ന കണക്ക് ശരിയല്ലെന്നും, സർക്കാർ ആശുപത്രികളിൽ രോഗികളുടെ എണ്ണം വളരെ കൂടുതലാണ്, ശരാശരി ഒരു ഡോക്ടർ ഒന്ന് മുതൽ രണ്ട് മണിക്കൂറിനുള്ളിൽ 100 രോഗികളെ പരിശോധിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്തെ മൊത്തം ജനസംഖ്യയിൽ പകുതിയോളം പ്രതിനിധീകരിക്കുന്ന 15 രാജ്യങ്ങളിൽ അഞ്ചു മിനിറ്റിൽ കുറവാണ് കൺസൾട്ടേഷൻ അഞ്ചു മിനിറ്റിൽ കുറവാണ്.അല്ലെങ്കിൽ 15-25 മിനിറ്റിനുള്ളിൽ കൺസൾട്ടേഷൻ അവസാനിക്കും.
രോഗം, വേദന , പ്രശ്നത്തിന്റെ അടിയന്തിരാവസ്ഥ, രോഗിയുടെ ആശങ്ക എന്നിവ അടിസ്ഥാനപ്പെടുത്തി മാത്രമേ സമയം നിർണയിക്കാൻ സാധിക്കുവെന്ന് ചൗധരി സൂചിപ്പിച്ചു.
അഞ്ചു മിനിറ്റിനുള്ളിൽ ഞാൻ കൺസൾട്ടേഷൻ പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ രോഗിയുടെ എല്ലാ ആശങ്കകളും പരിഹരിക്കുന്നതിനായി ഒരു മണിക്കൂറിലധികവും ഞാൻ ഉപയോഗിച്ചിട്ടുണ്ട് എന്നും ചൗധരി വ്യക്തമാക്കി.
വികസിത രാജ്യങ്ങളിൽ ശരാശരി കൺസൾട്ടേഷൻ സമയം വർദ്ധിക്കുന്നുന്നുണ്ട്. അമേരിക്കയിൽ 12 സെക്കൻഡിൽ നിന്ന് 20 മിനിറ്റായി ഉയർത്തി , ലണ്ടനിൽ 4 സെക്കന്റ് എന്നത് 10 മിനിറ്റായും മാറ്റം വരുത്തി.
താഴ്ന്നതും ഇടത്തരം വരുമാനമുള്ളതുമായ രാജ്യങ്ങളിൽ കൺസൾട്ടേഷൻ ദൈർഘ്യം ചുരുക്കിയിരിക്കുന്നു. ഇതിന് കാരണമായി ജനസംഖ്യാ വളർച്ചയും ചികിത്സ രീതികളുടെ കുറവുമാണെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.