ഏഴ്​ മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയ , യുവാവിന്റെ തലയിൽ നിന്ന് നീക്കം ചെയ്​തത് 1.8 കിലോ ട്യൂമര്‍

Man's Head

മുംബൈ : മുംബൈയിലെ നായര്‍ ആശുപത്രിയില്‍ ഏഴ്​ മണിക്കൂര്‍ നീണ്ട ശസ്​ത്രക്രിയയിലൂടെ യുവാവിന്റെ തലയിൽ നിന്നും 1.8 കിലോ ട്യൂമര്‍ നീക്കം ചെയ്​തു. 31 വയസ്സുകാരനായ സന്‍ത്​ലാല്‍ പാല്‍ എന്ന വസ്​ത്ര വ്യാപാരിയുടെ തലയിലായിരുന്നു അസ്വാഭാവികമായ വലിപ്പത്തില്‍ ട്യൂമര്‍ വളര്‍ന്നത്​.

ലോകത്ത്​ തന്നെ ആദ്യമായാണ്​ ഇത്രയും വലിപ്പത്തിലുള്ള ട്യൂമര്‍ ശസ്​ത്രക്രിയയിലൂടെ നീക്കം ചെയ്യുന്നത്​. ഇതിന്​ മുമ്ബ്​ 1.4 കിലോ തൂക്കമുള്ള ട്യൂമര്‍ നീക്കം ചെയ്തിരുന്നു. തലയോട്ടിയില്‍ മുഴയും ശക്​തമായ തലവേദനയും ഉത്തര്‍പ്രദേശുകാരനായ ഇയാൾക്ക് അനുഭവപ്പെട്ടിരുന്നു.

അപൂര്‍വ്വമായ ശാസ്​ത്രക്കിയ വിജയമായത്​ ചരിത്രമാണെന്നും അതിനൂതന ചികിത്സ നല്‍കാന്‍ ആശുപത്രി പര്യാപതമാ​യതിന്റെ ഉദാഹരണമാണിതെന്നും ഡോ. രമേഷ്​ ഭര്‍മാല്‍ വ്യക്തമാക്കി.

Top