ട്രംപിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയെന്ന് ഡോക്ടര്‍മാര്‍

വാഷിംഗ്ടണ്‍ ഡിസി: കോവിഡ് ബാധിതനായി ചികിത്സയില്‍ കഴിയുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. തിങ്കളാഴ്ചയോടെ അദ്ദേഹത്തിന് ആശുപത്രി വിടാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.

അതേസമയം, രണ്ട് തവണ ട്രംപിന്റെ രക്തത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞിരുന്നതായി വൈറ്റ് ഹൗസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു. കോവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് ട്രംപിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Top