തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരത്തില്‍.
വെള്ളിയാഴ്ചയാണ് ജൂനിയര്‍ ഡോക്ടര്‍മാരുടെ അനിശ്ചിതകാല സമരം തുടങ്ങിയത്. സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ശ്രമങ്ങളൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ഇന്ന് മുതല്‍ അനിശ്ചിതകാല നിരാഹാര സമരം.
ഒപികളും വാര്‍ഡുകളും ബഹിഷ്കരിച്ചാണ് സമരം. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിക്കുന്നത് നീണ്ടുപോകുകയാണെങ്കില്‍ അത്യാഹിത വിഭാഗത്തിലെ സേവനവും നിറുത്തി സമരം നടത്തേണ്ടി വരുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.