ഡോക്ടര്‍മാരുമായി ആരോഗ്യമന്ത്രി നടത്തിയ ചര്‍ച്ച പരാജയം!

shailaja

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഡോക്ടര്‍മാരും നഴ്സുമാരുമായി ആരോഗ്യമന്ത്രി കെ കെ ശൈലജ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ഇതോടെ സമരം തുടരുമെന്ന നിലപാടിലാണ് ഡോക്ടര്‍മാര്‍. കൊവിഡ് ബാധിതനെ പുഴുവരിച്ച സംഭവത്തില്‍ ഡോക്ടറേയും രണ്ട് നഴ്സുമാരെയുമാണ് സസ്പെന്‍ഡ് ചെയ്തത്. ഇത് പിന്‍വലിക്കില്ലെന്ന് മന്ത്രിയുടെ നിലപാടിലാണ് ചര്‍ച്ച പരാജയപ്പെട്ടത്.

സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നത് വരെ സമരം തുടരാനാണ് ഡോക്ടര്‍മാരുടെ തീരുമാനം. കെ.ജി.എം.സി.ടി.എയുടെ നേതൃത്വത്തില്‍ നാളെ റിലേ സത്യാഗ്രഹം തുടങ്ങും. നഴ്സുമാര്‍ നാളെ കരിദിനം ആചരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. നടപടി പിന്‍വലിച്ചില്ലെങ്കില്‍ നോണ്‍ കൊവിഡ് ഡ്യൂട്ടി ബഹിഷ്‌കരിക്കാനും തീരുമാനിച്ചിട്ടുണ്ട്.

Top