പാലക്കാട് :പാലക്കാട്ടും തെരുവ് നായയുടെ ആക്രമണം. പുതുപ്പളളിത്തെരുവില്‍ എട്ടു പേര്‍ക്ക് നായയുടെ കടിയേറ്റു.
പേപ്പട്ടി ആണെന്ന സംശയത്തില്‍ നായയെ പിന്നീട് നാട്ടുകാര്‍ തല്ലിക്കൊന്നു.
കഴിഞ്ഞ രാത്രിയും ഇന്ന് രാവിലെയുമായാണ് പാലക്കാട് നഗരത്തിലെ പുതുപ്പളളിത്തെരുവില്‍ തെരുവു നായയുടെ ആക്രമണം ഉണ്ടായത്.
രാത്രി ജോലി കഴിഞ്ഞ് വീടുകളിലേക്ക് മടങ്ങുന്നവരേയും പുലര്‍ച്ചെ പളളിയിലേക്ക് പോകുന്നവരേയുമാണ് നായ കടിച്ചത്.മീന്‍ വില്‍പ്പനയ്ക്ക് എത്തിയ ആള്‍ക്കും കടിയേറ്റു.
വെണ്ണക്കര സ്വദേശി സഹദേവന്‍് കടിയേറ്റ് നിലത്തു വീണതിനാല്‍ കണ്ണിനും പരുക്കുണ്ട്.
പളളിയിലേക്ക് പോകും വഴിയാണ് ഹംസയ്ക്ക് കടിയേറ്റത്. കടിയേറ്റ 3 പേര്‍ പാലക്കാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
മറ്റുളളവര്‍ പ്രാഥമിക ചികിത്സയ്ക്കു ശേഷം വീടുകളിലേക്ക് മടങ്ങി. ‘ശ്വാനസൗഹൃദ പാലക്കാട്’ എന്ന പേരില്‍ തെരുവുനായ വന്ധ്യംകരണ പദ്ധതി നടപ്പാക്കി വരുന്ന ജില്ലയാണ് പാലക്കാട്.
കഴിഞ്ഞ ദിവസം തെരുവുനായയുടെ ആക്രമണത്തില്‍ തിരുവനന്തപുരത്ത് വൃദ്ധ മരിച്ചിരുന്നു. കരുംകുളം സ്വദേശി ശിലുവമ്മയാണ് മരിച്ചത്.
പുലര്‍ച്ചെ പ്രാഥമികകൃത്യങ്ങള്‍ നിര്‍വഹിക്കാന്‍ പുറത്തിറങ്ങിയപ്പോഴാണ് ശിലുവമ്മയെ നായ ആക്രമിച്ചത്. അമ്പതോളം നായകള്‍ കൂട്ടത്തോടെ ആക്രമിക്കുകയായിരുന്നു.