പാകിസ്ഥാനില്‍ കുട്ടിയെ കടിച്ച പട്ടിക്ക് ശിക്ഷ വിധിച്ചു , എന്താണെന്നോ ?

ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ കുട്ടിയെ കടിച്ച പട്ടിക്ക് വധശിക്ഷ. പഞ്ചാബ് പ്രവിശ്യയിലെ ഭാക്കാര്‍ ജില്ലയിലാണ് സംഭവം.

ഭക്കാര്‍ അസിസ്റ്റന്റ് കമ്മിഷണര്‍ രാജ സലീമാണ് പട്ടിയ്ക്ക് വധശിക്ഷ വിധിച്ചത്. ജിയോ ടെലിവിഷനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അസിസ്റ്റന്റ് കമ്മിഷണര്‍ പട്ടിക്ക് വധശിക്ഷ വിധിച്ചത്. കുട്ടിയെ പരിക്കേല്‍പിച്ച പട്ടി കൊല്ലപ്പെടണമെന്നായിരുന്നു രാജ സലീമിന്റെ തീര്‍പ്പ്.

അതേസമയം, അസിസ്റ്റന്റ് കമ്മിഷണറുടെ വിധിയ്ക്കെതിരെ പട്ടിയുടെ ഉടമ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണറെ സമീപിച്ചിട്ടുണ്ട്.

കുട്ടിയെ കടിച്ചതിന്റെ പേരില്‍ തന്റെ പട്ടി ഒരാഴ്ച ജയിലില്‍ കഴിഞ്ഞെന്നും ഇനിയും പട്ടിയെ ശിക്ഷിക്കുന്നത് ന്യായമല്ലെന്നും ഉടമ പറയുന്നു. തന്റെ വളര്‍ത്തുമൃഗത്തിന് നീതി ലഭിക്കാനായി ഏതറ്റം വരെയും പോകുമെന്നും ഉടമ ജിയോ ടിവിയോട് പറഞ്ഞു.

Top