തിരുവനന്തപുരം: അക്രമകാരികളായ തെരുവ് നായ്ക്കളെ കൊല്ലാന്‍ തിരുവനന്തപുരം നഗരസഭ തീരുമാനിച്ചു.
മൃഗഡോക്ടര്‍ നല്‍കുന്ന സാക്ഷ്യപത്രത്തിന്റെ അടിസ്ഥാനത്തിലായിരിക്കും നായ്ക്കളെ കൊല്ലുക.
മേയര്‍ വി.കെ.പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കൗണ്‍സിലര്‍മാരുടെ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം.
തെരുവ് നായ്ക്കളെ വന്ധ്യം കരിക്കുന്ന നടപടികള്‍ ഊര്‍ജിതമാക്കാനും നഗരസഭ തീരുമാനിച്ചു. ഇതിനായി നിലവിലെ വന്ധ്യം കരിക്കല്‍ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിനും തീരുമാനിച്ചു.