അട്ടപ്പാടിയിൽ മൂന്നു വയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷ ബാധ

പാലക്കാട്: അട്ടപ്പാടിയിൽ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. ഇന്നലെ ചത്ത നായയുടെ സാമ്പിൾ പരിശോധനയിലാണ് പേവിഷ ബാധ സ്ഥിതീകരിച്ചത്.

അട്ടപ്പാടി ഷോളയൂർ സ്വർണ പിരിവ് ഊരിലെ കുഞ്ഞിനാണ് നായയുടെ കടിയേറ്റത്. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുഞ്ഞിനെ നായ ആക്രമിക്കുകയായിരുന്നു. നായയുടെ ആക്രമണത്തിൽ മുഖത്ത് ഉൾപ്പെടെ പരിക്കേറ്റ കുഞ്ഞിനെ കോട്ടത്തറ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

Top