ദോഹ: ദോഹ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പില്‍ 4*400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ ഇന്ത്യ ഫൈനലിലെത്തി. സീസണിലെ മികച്ച പ്രകടനത്തോടെയാണ് (3:16.14) ഇന്ത്യന്‍ ടീമിന്റെ ഫൈനല്‍ പ്രവേശം.
ഫൈനലില്‍ എത്തിയതോടെ ടോക്കിയോ ഒളിംപിക്‌സ് യോഗ്യതയും ടീം സ്വന്തമാക്കി. നാലു മലയാളിതാരങ്ങള്‍ ഉള്‍പ്പെടുന്ന ടീമാണ് മിക്‌സ്ഡ് റിലേയില്‍ ഇറങ്ങിയത്. മുഹമ്മദ് അനസ്, വി.കെ. വിസ്മയ, ജിസ്‌ന മാത്യു, നോഹ നിര്‍മല്‍ ടോം എന്നിവരാണ് ഇന്ത്യയ്ക്കായി ട്രാക്കിലിറങ്ങിയത്.
ഹീറ്റ്‌സില്‍ മത്സരിച്ച 16 ടീമുകളില്‍ ഏഴാമതാണ് ഇന്ത്യയുടെ സ്ഥാനം. ജിസ്‌ന നോഹ ബാറ്റണ്‍ കൈമാറ്റത്തില്‍ അല്‍പംകൂടി ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇന്ത്യയ്ക്കു സമയം കുറച്ചു കൂടി മെച്ചപ്പെടുത്താമായിരുന്നു. ഇന്നാണു ഫൈനല്‍ മത്സരം നടക്കുന്നത്.