വാഹനങ്ങളുടെ ടയറുകള്‍ അടിച്ചുമാറ്റുന്ന സംഘത്തിന് ഒരുവര്‍ഷത്തെ തടവുശിക്ഷ

punishment

ദോഹ: വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ ടയറുകള്‍ അടിച്ചുമാറ്റുന്ന സംഘത്തിന് ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചു. ഒരുവര്‍ഷത്തിനുശേഷം പ്രതികളെ നാടുകടത്തുകയും ചെയ്യും. പ്രതികള്‍ എത്രപേരുണ്ടെന്നോ ഏതു രാജ്യക്കാരാണെന്നോ കാര്യത്തില്‍ വ്യക്തതയില്ല.

വീട്ടുമുറ്റത്ത് നിറുത്തിയിട്ടിരിക്കുന്ന പുതുപുത്തന്‍ കാറുകളാണ് സംഘം ലക്ഷ്യം വെച്ചിരുന്നത്. അര്‍ധരാത്രിയോടെ എത്തുന്ന ഇവര്‍ പുത്തന്‍ ടയറുകള്‍ ഇളക്കിമാറ്റി പകരം പഴയ ടയറുകള്‍ ഫിറ്റു ചെയ്ത് സ്ഥലം വിടുകയാണ് പതിവ്.

പിന്നീട്, അടിച്ചുമാറ്റുന്ന ടയറുകള്‍ നല്ല വിലയ്ക്ക് വില്‍ക്കും. ഇത്തരത്തിലുള്ള ആറു കേസുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചതും, പ്രതികളെ പിടികൂടിയതും.

Top