പ്ലാസ്റ്റിക് മാലിന്യങ്ങളുടെ നിയന്ത്രണം; നടപടികൾ ശക്തമാക്കി പരിസ്ഥിതി മന്ത്രാലയം

ദോഹ: പ്ലാസ്റ്റിക് മാലിന്യങ്ങള്‍ നിയന്ത്രണവിധേയമാക്കാന്‍ ഒരുങ്ങി ദോഹ നഗരസഭ. ഇത് സംബന്ധിച്ച് പരിസ്ഥിതി മന്ത്രാലയം നടപടികള്‍ ശക്തമാക്കുകയാണ്. ഇതിനായി പരിസ്ഥിതിക്ക് വലിയ തോതില്‍ ദോഷമുണ്ടാക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ അധികമായി ഉപേക്ഷിക്കപ്പെടുന്ന ബീച്ചുകളിലും പിക്‌നിക് സ്‌പോട്ടുകളിലും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിനു മാത്രമായി പ്രത്യേക വീപ്പകള്‍ സ്ഥാപിച്ചിട്ടുണ്ട്.

അവധി ദിനങ്ങളില്‍ ബീച്ചുകളിലും പിക്‌നിക് കേന്ദ്രങ്ങളിലും എത്തുന്ന സന്ദര്‍ശക സംഘങ്ങള്‍ക്ക് പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ഇടാന്‍ നഗരസഭ പരിസ്ഥിതി മന്ത്രാലയം പ്രത്യേകം ബാഗുകള്‍ വിതരണം ചെയ്യുന്നതാണ്. പിക്‌നിക് കഴിഞ്ഞ് മടങ്ങുമ്പോള്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്കു മാത്രമായി സ്ഥാപിച്ചിരിക്കുന്ന വീപ്പകളില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കണമെന്ന നിര്‍ദേശത്തോടെയാണ് ബാഗുകള്‍ നല്‍കുന്നത്. ഈ വീപ്പകളില്‍ ശേഖരിക്കുന്ന പ്ലാസ്റ്റിക് സംസ്‌കരിച്ച് പുനരുപയോഗിക്കാനാണ് നീക്കം. ഇതിലൂടെ കടല്‍ത്തീരവും കടലും പ്ലാസ്റ്റിക് മുക്തമാക്കുവാനും ഒപ്പം വംശനാശം വരുന്ന കടല്‍ജീവികളുടെ സംരക്ഷണ ഉറപ്പാക്കാനുമാണ് നഗരസഭ ലക്ഷ്യം വെയ്ക്കുന്നത്.

Top