കൊറോണയെ പേടിച്ച് ഇനി ഖത്തറിലെ ഹോട്ടലുകളില്‍ പാര്‍സലുകള്‍ മാത്രം

ദോഹ: ആഗോളവ്യാപകമായി കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്നതിനാല്‍ പ്രതിരോധത്തിന്റെ ഭാഗമായി ഭക്ഷണം പാര്‍സലുകളായി നല്‍കാന്‍ അനുമതി. ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റേതാണ് ഉത്തരവ്.

രാജ്യത്തെ എല്ലാ ഹോട്ടലുകളിലും റെസ്‌റ്റോറന്റുകളിലും ഈ വിലക്ക് ബാധകമാണ്. റെസ്റ്റോറന്റുകളുടെ അകത്തും പുറത്തും ഒത്തുചേരുന്നതിനും ഭക്ഷണം കഴിക്കുന്നതിനുമാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

Top