ഡോളര്‍ മാസികയ്ക്കുള്ളില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമം, മലപ്പുറം സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മാസികയ്ക്കുള്ളില്‍ ഒളിപ്പിച്ചു വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച ഏഴര ലക്ഷം രൂപയുടെ അമേരിക്കന്‍ ഡോളര്‍ പിടികൂടി.

എയര്‍ ഏഷ്യ വിമാനത്തില്‍ മലേഷ്യയിലേക്ക് പോകാനെത്തിയ മലപ്പുറം സ്വദേശി നൗഷാദാണ് പിടിയിലായത്.

കസ്റ്റംസ് പ്രിവന്റീവ് കമ്മീഷണറേറ്റ് വിഭാഗം നടത്തിയ പരിശോധനയിലാണു വിദേശ കറന്‍സി കണ്ടെത്തിയത്. അമേരിക്കന്‍ ഡോളര്‍ മലയാള മാസികയ്ക്കുള്ളില്‍ ഒളിപ്പിച്ചിച്ചശേഷം ചെക്ക് ഇന്‍ ബാഗേജിലാണ് സൂക്ഷിച്ചിരുന്നത്.

Top