ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് നേട്ടം തുടരുന്നു

RUPEES

മുംബൈ: ഡോളറുമായുള്ള വിനിമയത്തില്‍ രൂപയ്ക്ക് നേട്ടത്തോടെ തുടക്കം. രൂപയുടെ മൂല്യം 20 പൈസ ഉയര്‍ന്ന് 69.71ലെത്തി. കഴിഞ്ഞ ദിവസങ്ങളിലെ തകര്‍ച്ചയ്ക്ക് ശേഷമാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. വെള്ളിയാഴ്ച 69.91ലായിരുന്നു രൂപ ക്ലോസ് ചെയ്തത്.

കഴിഞ്ഞ ദിവസങ്ങളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിഞ്ഞിരുന്നു. ഡോളറിന് 13 പൈസ കുറഞ്ഞ് 70.24 എന്ന നിരക്കിലാണ് രൂപയുടെ മൂല്യം ഇടിഞ്ഞത്. ഇറക്കുമതിയിലും ബാങ്കുകളിലും അമേരിക്കന്‍ കറന്‍സിയുടെ ആവശ്യകത വര്‍ദ്ധിച്ചതാണ് രൂപയുടെ മൂല്യം ഇടിയാന്‍ കാരണമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ വ്യക്തമാക്കിയിരുന്നു. വരും ദിവസങ്ങളിലും വിലയിടിവ് തുടരുമെന്നായിരുന്നു സാമ്പത്തിക വിദഗ്ദ്ധര്‍ അഭിപ്രായപ്പെട്ടത്.

വ്യാഴാഴ്ച രൂപയുടെ മൂല്യം ഡോളറിന് 30 പൈസ കുറഞ്ഞ് 70.11 എന്ന നിരക്കിലെത്തിയിരുന്നു. യുഎസ് പലിശ നിരക്കുകള്‍ ഉയരുമെന്ന ഭയവും രൂപയുടെ മൂല്യമിടിയാന്‍ കാരണമായിട്ടുണ്ട്. മറ്റ് രാജ്യങ്ങളിലെയും കറന്‍സിയുടെ മൂല്യം ഇടിയുന്നതിനാല്‍ ആശങ്കപ്പെടേണ്ട സാഹചര്യം നിലവില്‍ ഇല്ല എന്നാണ് ധനകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. ഒരു ഡോളര്‍ ലഭിക്കാന്‍ 80 രൂപ നല്‍കേണ്ടി വന്നാലും സാമ്പത്തിക അടിത്തറയ്ക്ക് ഇളക്കം ഉണ്ടാവില്ലെന്നായിരുന്നു കേന്ദ്രമന്ത്രാലയം സൂചിപ്പിച്ചത്.

Top