മുംബൈ: രൂപ വീണ്ടും തകര്‍ച്ചയില്‍. ഡോളറിനെതിരെ രൂപയുടെ മൂല്യം 73.77 രൂപയിലെത്തി.
ചരിത്രത്തിലെ വലിയ ഇടിവാണ് രൂപയുടെ മൂല്യത്തില്‍ സംഭവിച്ചിരിക്കുന്നത്. ക്രൂഡ് ഓയില്‍ വില വര്‍ധിച്ചതാണ് രൂപയ്ക്ക് തിരിച്ചടിയായിരിക്കുന്നത്. കഴിഞ്ഞ ദിവസം ഡോളറിനെതിരെ രൂപയുടെ മൂല്യം 73.23 രൂപയായിരുന്നു.
റിസര്‍വ് ബാങ്ക് വെള്ളിയാഴ്ച വായ്പ നിരക്ക് വര്‍ധിപ്പിക്കുമെന്നാണ് സൂചന. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തി പ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ഡോളറിന് 12 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്.
വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അതിനാല്‍ രൂപ വീണ്ടും താഴേക്കു പതിക്കുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ സൂചന നല്‍കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക രംഗത്തിന് രൂപയുടെ ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകാന്‍ സാധ്യതയുണ്ട്. എന്നാല്‍ വിദേശത്തുനിന്നും നാട്ടിലേക്കു പണം അയക്കുന്ന പ്രവാസികള്‍ക്ക് നേട്ടമാണ്.