രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു

മുംബൈ: രാജ്യാന്തര വിപണിയില്‍ രൂപയുടെ മൂല്യം വീണ്ടും ഇടിയുന്നു. ഡോളറിനെതിരായ വിനിമയനിരക്ക് 74 രൂപയിലെത്തി. ഇത് ചരിത്രത്തിലെ ഏറ്റവും വലിയ ഇടിവാണ്.

രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുതിച്ചതും ആഗോളതലത്തില്‍ ഡോളര്‍ ശക്തിപ്രാപിച്ചതുമാണ് രൂപയുടെ മൂല്യം ഇടിയുവാന്‍ കാരണമായത്. ഡോളറിന് 12 മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തിനു രൂപയുടെ ഇടിവ് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്.

ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകും. എന്നാല്‍ വിദേശത്തുനിന്നും നാട്ടിലേക്കു പണം അയക്കുന്നവര്‍ക്ക് ഇത് നേട്ടമാണ്.

വരും ദിവസങ്ങളിലും ഡോളര്‍ കൂടുതല്‍ കരുത്താര്‍ജിക്കുമെന്നും അതിനാല്‍ രൂപ വീണ്ടും താഴേക്കു പതിക്കുമെന്നാണ് ബാങ്കിംഗ് രംഗത്തെ വിദഗ്ധര്‍ സൂചന നല്‍കുന്നത്. ക്രൂഡ് ഓയില്‍ ഇറക്കുമതി രാജ്യമെന്ന നിലയില്‍ വലിയ നഷ്ടവും ഇന്ത്യക്കുണ്ടാകാന്‍ സാധ്യതയുണ്ട്.

Top