ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ 91 പൈസയുടെ ഇടിവ് രേഖപ്പെടുത്തി

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വന്‍ ഇടിവ് രേഖപ്പെടുത്തി. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേലിന്റെ രാജി പ്രഖ്യാപനത്തെ തുടര്‍ന്നാണ് ഇടിവ്. രൂപയുടെ മൂല്യത്തില്‍ ഇന്ന് 91 പൈസയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ഇന്നലെ വിനിമയ വിപണിയില്‍ വ്യാപാരം അവസാനിപ്പിക്കുമ്പോള്‍ ഡോളറിനെതിരെ 71.35 എന്ന നിലയിലായിരുന്നു രൂപയുടെ മൂല്യം.

ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഡോളറിനെതിരെ 72.26 എന്ന താഴ്ന്ന നിലയിലാണ് ഇന്ത്യന്‍ നാണയം. ഒരു ഘട്ടത്തില്‍ രൂപയുടെ മൂല്യം 72.46 എന്ന നിലയിലേക്ക് വരെ കൂപ്പുകുത്തിയിരുന്നു.

ഇന്ന് ഇന്ത്യന്‍ ഓഹരി വിപണിയിലും വന്‍ നഷ്ടം രേഖപ്പെടുത്തി. സെന്‍സെക്‌സ് രാവിലെ 505 പോയിന്റ് ഇടിഞ്ഞു. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 150 പോയിന്റ് നഷ്ടവും രേഖപ്പെടുത്തിയിരുന്നു.

Top