കൊച്ചി: ചട്ടം ലംഘിച്ച് വിദേശത്തേക്കു ഡോളര്‍ കടത്തിയ കേസില്‍ സ്വപ്ന സുരേഷിനെയും പി.എസ്. സരിത്തിനെയും അറസ്റ്റ് ചെയ്യാന്‍ കസ്റ്റംസിന് അനുമതി നല്‍കി സാമ്പത്തിക കുറ്റവിചാരണ കോടതി (അഡീഷനല്‍ സിജെഎം കോടതി). യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ചീഫ് അക്കൗണ്ട്‌സ് ഓഫിസര്‍ ഖാലിദിനൊപ്പം ചേര്‍ന്ന് 1.90 ലക്ഷം ഡോളര്‍ വിദേശത്തേക്കു കടത്തിയെന്നാണ് കേസ്.
കേസില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെങ്കിലും അറസ്റ്റ് വെള്ളിയാഴ്ച വരെ തടഞ്ഞിട്ടുണ്ട്. സ്വപ്ന സുരേഷിനു ഡോളര്‍ മാറി നല്‍കാന്‍ ശിവശങ്കര്‍ ബാങ്ക് ജീവനക്കാരുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതായി മൊഴിയുണ്ടെന്നാണ് കസ്റ്റംസില്‍ നിന്നുള്ള സൂചന.