ഡോളര്‍ കടത്ത്; സ്വപ്‌നയുടെയും സന്ദീപിന്റെയും കസ്റ്റഡി കസ്റ്റംസ് നീട്ടി

കൊച്ചി: ഡോളര്‍ കടത്തുകേസില്‍ സ്വപ്‌ന സുരേഷിന്റെയും സരിത്തിന്റെയും കസ്റ്റഡി ഈ മാസം എട്ടുവരെ കസ്റ്റംസിന് നീട്ടി നല്‍കി. സ്വപ്‌നയേയും സരിത്തിനേയും ഏഴ് ദിവസത്തേക്ക് കൂടി കസ്റ്റഡിയില്‍ വേണമെന്നായിരുന്നു കസ്റ്റംസ് ആവശ്യപ്പെട്ടത്. ഡോളര്‍ കടത്തില്‍ ശിവശങ്കറിന്റെ പങ്കാളിത്തം സംബന്ധിച്ച് ഇവരില്‍ നിന്ന് മൊഴി കിട്ടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് കസ്റ്റംസ് പറയുന്നത്.

സ്വപ്‌നയേയും സരിത്തിനേയും ശിവശങ്കറിനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനാണ് കസ്റ്റംസ് നീക്കം. ഡോളര്‍ കടത്തില്‍ വിദേശ പൗരന്‍മാര്‍ക്കും പങ്കുണ്ട്. ഇവര്‍ക്കെതിരെയും അന്വേഷണം വേണം. സ്വപ്‌നയും സരിത്തും നല്‍കിയ മൊഴികള്‍ ഗുരുതര സ്വഭാവമുളളതാണ്. ഈ മൊഴികള്‍ പുറത്തുവന്നാല്‍ ഇവരുടെ ജീവനു തന്നെ ഭീഷണിയാകുമെന്നും കസ്റ്റംസ് പറയുന്നു.

Top