കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ചോദ്യം ചെയ്യേണ്ടവരുടെ പട്ടിക തയാറാക്കി. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഡ്രൈവര്‍മാരെ മറ്റന്നാള്‍ ചോദ്യം ചെയ്യും. ചൊവ്വാഴ്ച ആയിരിക്കും അസിസ്റ്റന്റ് പ്രോട്ടോകോള്‍ ഓഫീസറെ കസ്റ്റംസ് ചോദ്യം ചെയ്യുക. കരിഞ്ചന്തയില്‍ ഡോളര്‍ വില്‍പ്പന നടത്തിയവരെ ബുധനാഴ്ച ചോദ്യം ചെയ്യും.
വൂസ സ്റ്റാമ്പിംഗ് ഏജന്‍സിയായ ഫോര്‍ത്ത് ഫോഴ്സിന്റെ ഉടമകളെ വ്യാഴാഴ്ച ചോദ്യം ചെയ്യുമെന്നാണ് വിവരം. യുഎഎഫ്എക്സ് സൊല്യൂഷന്‍ ഉടമയെ വെള്ളിയാഴ്ചയാണ് ചോദ്യം ചെയ്യുക. സാധാരണ ജീവനക്കാര്‍ മുതല്‍ ഭരണ തലത്തില്‍ ഉള്ളവര്‍ വരെ പട്ടികയിലുണ്ട്.
കഴിഞ്ഞ ദിവസം സ്വര്‍ണക്കടത്ത് കേസില്‍ അസിസ്റ്റന്റ് പ്രോട്ടോക്കോള്‍ ഓഫിസര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. കൊച്ചി കസ്റ്റംസ് ഓഫിസിലാണ് ചോദ്യം ചെയ്യലിനായി ഹാജരാകേണ്ടത്.