കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസ് ആറ് പേര്‍ക്ക് ഷോക്കോസ് നോട്ടീസയച്ചു. അതേസമയം മുഖ്യമന്ത്രിക്കും മുന്‍ സ്പീക്കര്‍ക്കും എതിരെ തെളിവുള്ളതായി നോട്ടീസില്‍ ഇല്ല. ഇരുവര്‍ക്കുമെതിരേയുള്ള മൊഴി വിശദമായി പരിശോധിച്ചതായാണ് ഷോക്കോസ് നോട്ടീസ് വ്യക്തമാക്കുന്നത്. എം ശിവശങ്കര്‍, സ്വപ്ന സുരേഷ്, സരിത്ത്, സന്ദീപ്, കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കാണ് ഷോക്കോസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.
ഡോളര്‍കടത്ത് കേസുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷ്, സരിത്ത് എന്നിവര്‍ നല്‍കിയ മൊഴിയിലാണ് വിദേശ വിനിമയ ഇടപാടുകളെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ സ്പീക്കറായിരുന്ന പി ശ്രീരാമകൃഷ്ണനും അറിവുള്ളതായി മൊഴി നല്‍കിയത്. എന്നാല്‍ പി ശ്രീരാമകൃഷ്ണനെ കസ്റ്റ്ംസ് ചോദ്യം ചെയ്തിരുന്നു.
ഇതില്‍ നിന്നും മുഖ്യമന്ത്രിക്കോ മുന്‍ സ്പീക്കര്‍ക്കോ എതിരായി യാതൊരു തെളിവും ലഭിച്ചതായി ഷോക്കോസ് നോട്ടീസില്‍ പറയുന്നില്ല. മൊഴികള്‍ വിശദമായി പരിശോധിച്ചുവെന്നാണ് കസ്റ്റംസ് നല്‍കിയിരിക്കുന്ന ഷോക്കോസ് നോട്ടീസിലെ സൂചന.