ഡോളര്‍ കടത്ത്; തിരുവനന്തപുരത്തെ അഭിഭാഷക കസ്റ്റംസിന് മുന്നില്‍ ഹാജരായി

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്ത് കേസില്‍ അഭിഭാഷക ദിവ്യ എസ് കസ്റ്റംസിന് മുന്നില്‍ ഹാജരായി. തിരുവനന്തപുരം കരമന സ്വദശിയായ ദിവ്യ കൈകുഞ്ഞുമായാണ് മൊഴിനല്‍കാന്‍ എത്തിയത്. ദിവ്യയോട് ഫോണുകള്‍, ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ട് അടക്കം ഹാജരാക്കാന്‍ കസ്റ്റംസ് ആവശ്യപ്പെട്ടിട്ടുണ്ട്.

കള്ളക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും അടുത്തിടെ ലഭിച്ച സിം കാര്‍ഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ആരായാനാണ് കസ്റ്റംസ് വിളിപ്പിച്ചതെന്നുമാണ് ദിവ്യ പറയുന്നത്.

 

Top