ഡോളര്‍ കടത്ത് അന്വേഷണം രണ്ട് മലയാളി വ്യവസായികളിലേക്ക്

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ രണ്ട് വിദേശ വ്യവസായികളായ മലയാളികളിലേക്ക് അന്വേഷണം നീളുന്നു. വിദേശത്തേക്ക് കടത്തിയ ഡോളര്‍ കൈമാറിയത് ഇവര്‍ക്കാണെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഇവരോട് വിദേശകാര്യ മന്ത്രാലയം വഴി കസ്റ്റംസ് ആവശ്യപ്പെടും. ഇവരെ നാട്ടിലെത്തിക്കാനും ശ്രമം നടത്തി. യുഎഇ കോണ്‍സുലേറ്റിലെ മുന്‍ അക്കൗണ്ടന്റിനെ കേരളത്തിലെത്തിക്കാനും ശ്രമിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ പൗരനായ ഖാലിദ് മുഹമ്മദ് അലി ഷോകരിയെയാണ് ഉടന്‍ നാട്ടിലെത്തിക്കുക.

അതേസമയം സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കറിന്റെ ജാമ്യാപേക്ഷയില്‍ ഇന്ന് വാദം നടക്കും. എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ ആണ് വാദം നടക്കുക. ശിവശങ്കറിന് ജാമ്യം അനുവദിക്കരുതെന്ന് കസ്റ്റംസ് കോടതി അറിയിച്ചിരുന്നു. എന്നാല്‍ എന്നാല്‍ ഗുരുതര രോഗങ്ങള്‍ ഉള്ളതടക്കം ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.

Top